दुर्योधनस्य राजनीतिः। श्री. श्रीकुमारः, तलश्शेरी।

 

      ദുര്യോധനന്റെ രാജനീതി.

 

 

1. വനേ വസിക്കുന്ന ഭവാങ്കല്‍ നിന്നഹോ

 

 

പരാജയം വന്നീടുമെന്ന ചിന്തയാല്‍

 

 

കളിച്ചു വ്യാജേന ജയിച്ച ഭൂമിയെ

 

 

നയത്തില്‍ വേള്‍ക്കാന്‍ കിണയുന്നു പാര്‍ത്ഥിപന്‍


 

 

2. ഭവാനെ വെല്ലാന്‍ നിജവക്രബുദ്ധിയാല്‍

 

 

ഗുണേന ശുഭ്രം പൂകള്‍ തീര്‍ത്തിടുന്നിവന്‍

 

 

അനാര്യസംഗേന ലഭിപ്പതാം സുഖാദ്

 

 

വരം വിരോധം ശുണു സജ്ജനങ്ങളില്‍


 

 

3. ജയിച്ചു കാമാദികളേറെ ദുഷ്കരം

 

 

മനൂപദിഷ്ടാ വഴി പ്രാപ്തുമിച്ഛയാല്‍

 

 

പകുത്തു രാവും പകലും സ്വകര്‍മ്മമീ

 

 

വിധം പരത്തുന്നു നയേന പൗരുഷം


 

 

4. സുഹൃത്തിനൊപ്പം നിജഭൃത്യരെസ്സദാ

 

 

വയസ്യരെ ബന്ധുവതെന്ന മട്ടിലും

 

 

ഗണിച്ചു ബന്ധുക്കളെ ഗര്‍വകന്നുടന്‍

 

 

സ്വകീയസാമന്തരതെന്നപോലെയും


 

 

5. മുറിച്ചമേറ്റം സമദര്‍ശനത്തൊടും

വിരക്തിയോടും ബഹുഭക്തിയോടെയും

 

 

ഗുണാനുരാഗത്തൊടുമേഷനില്‍ക്കയാല്‍

 

 

സഖിത്വമായ് മൂന്ന് ഗണം ന ബാധതേ.

 

 

 

6. വെടിഞ്ഞു കോപം ചപലം ധനേച്ഛയും

 

 

സ്വധര്‍മ്മമിത്യേവ മനസ്സിലോര്‍ത്തുടന്‍

 

 

ഹനിച്ചു ധര്‍മ്മം നിജപുത്രനാകിലും

 

 

ഗുരൂപദേശത്തൊടു ശത്രുവാകിലും.


 

 

7. ന്യസിച്ചു വിശ്വസ്തരെയത്ര ചുറ്റിലും

 

 

നടിപ്പു നിശ്ശങ്കത ഹന്ത ശങ്കിതന്‍

 

 

പ്രസാദമായ് ഭൃത്യകരാര്‍പ്പിതം ധനം

 

 

വിളിച്ചു ചൊല്ലുന്നിതു തല്‍ കൃതജ്താ.


 

 

8. വിനാ പ്രയത്നം ബഹുകാര്‍ഷികം ഫലം

സുഖേന കിട്ടുന്ന തരത്തിലെത്രയും

 

 

ഭരിക്കയാല്‍ ചിത്രമദേവമാതൃകാ

 

 

ഭിധാനമാര്‍ത്തിക്കുരവശ്ചകാസതി.


 

 

9. ഉയര്‍ത്തിയില്ലിന്നുവരേക്കുസജ്ജമാം

 

 

സ്വകാര്‍മ്മുകം വക് ത്രമിരുണ്ടതില്ലഹോ

 

 

ഗുണആനുരാഗാലണിയുന്നു മൗലിയില്‍

 

 

നാധിപര്‍ മാല്യമിവാസ്യശാസനം.

     


 

Fri, 26 Aug 2011 06:05:21 UTC